ഭാരതീയ തത്ത്വചിന്തയിൽ
വളരെ പ്രാധാന്യമുള്ള ഒരു വാക്കാണ്
‘നേതി’.ഇതിന്റെ അർത്ഥം ‘ഇതല്ല’
എന്നാണ്.യഥാർത്ഥ സത്യം തേടുന്ന യാത്രയിൽ കാണുന്ന
എല്ലാ സങ്കല്പങ്ങളേയും വിശകലനം ചെയ്ത് ഇതല്ല യഥാർത്ഥസത്യം എന്ന് വ്യക്തി മനസ്സിലാക്കുന്നു.ശരീരം, നാമം,രൂപം, സംബുദ്ധി തുടങ്ങിയ എല്ലാ പ്രതിഭാസങ്ങളും
മിഥ്യയാണെന്നും ‘ഞാൻ’ എന്ന സ്വത്വം മാത്രമേ
സത്യമായിട്ടുള്ളൂ എന്ന് അയാൾ/അവൾ മനസ്സിലാക്കുന്നു.
ഒരു നിരീശ്വരവാദിയും
യഥാർത്ഥത്തിൽ ഇത് തന്നെയല്ലേ തിരിച്ചറിയുന്നത്.വിഗ്രഹാരാധനും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന
ആരാധനാസമ്പ്രദായങ്ങളും മിഥ്യയാണെന്നും എന്റെ ചിന്തയും പ്രവർത്തിയും അതിന്റെ ഫലവും ആണ്
സത്യമെന്നും അയാൾ തിരിച്ചറിഞ്ഞ് മതങ്ങൾ ഉദ്ഘോഷിക്കുന്ന സങ്കൽപങ്ങളെ നഖശിഖാന്തം എതിർക്കുന്നു.
ഭാരതീയതത്ത്വശാസ്ത്രപ്രകാരം
ഒരു നിരീശ്വരവാദിയല്ലേ യഥാർത്ഥ വിശ്വാസി????