ഇന്ത്യയിൽ ഏറ്റവും അധികം നാട്യങ്ങളോട്കൂടി ജീവിക്കാൻ വിധിക്കപ്പെട്ട വർഗ്ഗമാണ് അധ്യാപകർ.അധ്യാപകൻ ദൈവതുല്ല്യൻ എന്ന ഒരു ഭീകരസങ്കല്പം അവനെ കാപട്യങ്ങളുടെ മനുഷ്യരൂപമാക്കി മാറ്റുന്നു.ഈശ്വരൻ പരിപൂർണ്ണനായിരിക്കുന്നതുപോലെ അധ്യാപകനും പരിപൂർണ്ണനായിരിക്കണം എന്ന് വിദ്യാർത്ഥികളും സമൂഹവും ശഠിക്കുന്നു.പക്ഷെ ഈ ഈശ്വരസങ്കല്പം ചാർത്തിയ അധ്യാപനകർമ്മം വളരെ ജൈവവും തർക്ക-വിതർക്കങ്ങളാൽ മുഖരിതവുമാകേണ്ട കലാലയാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്.അറിവിന്റെ വിനിമയത്തിലൂടെ ജൈവമാകേണ്ട ക്ലാസ്സ് മുറികൾ ഏകശിലാത്മകമായി മാറുന്നു.അധ്യാപകൻ പറയുന്നതെല്ലാം വേദവാക്യവും അയാളെ ചോദ്യം ചെയ്യുന്നത് പാപവുമാകുന്ന ഒരു വ്യവസ്ഥിതി വളർന്നു വന്നു.ഈ കൊടുക്കൽ വാങ്ങലുകളുടെ അഭാവം തന്നെയാണ് ഇന്ത്യൻ വിദ്യാഭ്യാസരംഗത്തിന്റെ തകർച്ചയ്ക്കുള്ള പ്രധാന കാരണവും.
അറിവ് പകർന്നു നൽകുന്ന അധ്യാപകൻ അറിവിന്റെ നിറകുടമല്ലെന്നും ഏതൊരു സാധാരണ മനുഷ്യനെ പോലെയും പരിമിതികളോട് കൂടിയവനാണെന്നും തെറ്റ് കണ്ടാൽ അത് ചൂണ്ടികാണിക്കാനും ചോദ്യം ചെയ്യാനും തർക്കിക്കാനും ഉള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കുണ്ടെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയുകയും, അതിനുള്ള പൂർണ്ണ അവകാശം വിദ്യാർത്ഥികൾക്കുണ്ടെന്ന് അധ്യാപകൻ തിരിച്ചറിയുകയും ചെയ്യുമ്പോളാണ് ജ്ഞാനോല്പാദനം അർത്ഥപൂർണ്ണമാകുന്നത്.ഇങ്ങനെയുള ്ള അർത്ഥപൂർണ്ണമായ ജ്ഞാനോല്പാദത്തിന് ഉതകുന്ന രീതിയിൽ എല്ലാ പരിമിതികളേയും ഉൾകൊണ്ടുകൊണ്ട് സത്യസന്ധതയോട്കൂടി, പച്ചയായ മനുഷ്യനായി ക്ലാസ്സ്മുറികളിൽ ജീവിക്കാൻ ഈ അധ്യാപകദിനം എല്ലാ അധ്യാപകർക്കും പ്രേരകമാകട്ടെ എന്ന് പച്ചയായിരിക്കാൻ പാടുപെടുന്ന ഈ അധ്യാപകൻ ആശംസിക്കുന്നു.
അറിവ് പകർന്നു നൽകുന്ന അധ്യാപകൻ അറിവിന്റെ നിറകുടമല്ലെന്നും ഏതൊരു സാധാരണ മനുഷ്യനെ പോലെയും പരിമിതികളോട് കൂടിയവനാണെന്നും തെറ്റ് കണ്ടാൽ അത് ചൂണ്ടികാണിക്കാനും ചോദ്യം ചെയ്യാനും തർക്കിക്കാനും ഉള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കുണ്ടെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയുകയും, അതിനുള്ള പൂർണ്ണ അവകാശം വിദ്യാർത്ഥികൾക്കുണ്ടെന്ന് അധ്യാപകൻ തിരിച്ചറിയുകയും ചെയ്യുമ്പോളാണ് ജ്ഞാനോല്പാദനം അർത്ഥപൂർണ്ണമാകുന്നത്.ഇങ്ങനെയുള
No comments:
Post a Comment