Sunday, March 22, 2015

യതീഷ് 'ഭരത്' ചന്ദ്രൻ

ഷാജി കൈലാസ് പണി ഒന്നും ഇല്ലാണ്ടെ ഈച്ച ആട്ടി വീട്ടിലിരിക്കുമ്പോളാണ്, കാണാപാഠം പഠിച്ച് പരൂക്ഷ പാസായ, കരിക്ക് ചെത്തിയപോലത്തെ മോന്തയുമായി നമ്മടെ ചെക്കൻ 'കലികാലനീലകണ്ഠന്റെ' പഴേ സീഡിയെല്ലാം കണ്ട് ആവേശം കേറി തെരുവിലേക്കിറങ്ങിയത്.കല്ല്യാണഫോട്ടോഗ്രാഫറെയെല്ലാം വെച്ച് യൂട്ടൂബ് വീഡിയോയും ഇറക്കി.പക്ഷെ ചെക്കൻ പഠിച്ച 'ഇന്ത്യ' ഹൈദരാബാദ് പൊലീസ് അക്കാദമിയിലെ ജ്യോഗ്രഫി പുത്തകത്തിലെ ഇന്ത്യയായിരുന്നു.ഡെമോഗ്രാഫിയെപ്പറ്റി പഠിച്ചതോ മറ്റേ IASകാർ ബോളുരുട്ടി കളിക്കണ ക്ലബ്ബിൽ നിന്നും.വീഡിയോയ്ക്ക് ലൈക്കടിക്കാൻ തലക്ക് വെളിവില്ലാത്ത ഏത് വണ്ടി കണ്ടാലും "എന്തൊരു സ്പീഡാ" എന്ന് പറയുന്ന കൊടിയേറ്റം 'മല്ലു ന്യൂ ജനറേഷൻ ഫാൻസും'.ഇവറ്റകൾക്ക് യതീഷ് ചന്ദ്രയും കെ.എം.മാണിയും ഉമ്മൻ ചാണ്ടിയും സുധീരനും ഭരണാധികാരികളായി കിട്ടിയത് ഒരു കാവ്യനീതിയാണ്.ഇനി ബീഫ് കഴിക്കാത്ത നനഞ്ഞ സുരേഷ് ഗോപിമാരുടെ കാലമാണ്.യതീഷ് ചന്ദ്രമാർ "ഇത്രേയുള്ളൂ മല്ലൂസ്" എന്ന് ക്യാമറാമാനോടൊപ്പം വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.വിദ്യാർത്ഥി രാഷ്ട്രീയവും തെരുവ് യോഗങ്ങളും പൊതുജനപ്രക്ഷോഭങ്ങളും നാടിന്റെ "മോഡി കൂട്ടുന്ന വികസനത്തിന്" എതിരാണെന്നും നാണക്കേടാണെന്നും വിശ്വസിക്കുന്ന ഒരു അരാഷ്ട്രീയ യുവജനസമൂഹത്തിന് യതീഷ് ചന്ദ്രമാർ ഭൂഷണം തന്നെയാണ്.അവരെകൊണ്ടേ ആറ്റുകാൽ പൊങ്കാലയ്ക്കും ഇടപ്പള്ളി പെരുന്നാളിനും കാഞ്ഞിരമറ്റം കൊടികുത്തിനും പൊതുജനത്തിനെ ആട്ടിയോടിച്ച് റോഡ് അടിച്ച് തളിച്ച് ശുദ്ധമാക്കി കാവൽ നിൽക്കാൻ കഴിയൂ.മല്ലൂ ഫാൻസ് അസോസിയേഷൻസ് കീ ജയ്!!!!!!!!!!
ഏതായാലും ജീവിതാനുഭവങ്ങൾക്ക് തന്നെയാണ് യഥാർത്ഥ അറിവ് നൽകാൻ കഴിയുക എന്ന് ഒരിക്കൽ കൂടി ബോദ്ധ്യായി.ഇത് താൻ ബുക്കിൽ നിന്ന് പഠിച്ച ഇന്ത്യയല്ല, കേരളമാണ് എന്ന് ജോസഫ് അലക്സ് സ്റ്റൈലിൽ ഡി.ജി.പി. പയ്യന് താക്കീത് നൽകിയെന്നാണ് പിന്നാമ്പുറ വാർത്ത!!!!!!

No comments:

Post a Comment