ലോകത്തിലെ ഏത് ഭാഷയും പോലെ സുന്ദരവും ലോകോത്തരസാഹിത്യം കൊണ്ട് സമ്പന്നവുമാണ് സംസ്കൃതം.പക്ഷെ ഒരു ഭാഷ ജൈവമായി നിലനിൽക്കുന്നത് അതിന്റെ രണ്ട് രൂപങ്ങളായ വരമൊഴിയിലൂടേയും വാമൊഴിയിലൂടേയും ആണ്.സംസ്കൃതഭാഷയെ സംബന്ധിച്ചിടത്തോളം അതിന്റെ വരമൊഴിരൂപം ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ വാമൊഴിരൂപം നമുക്ക് പൂർണ്ണമായി നഷ്ടപ്പെട്ടു എന്ന്തന്നെ പറയാം.അത് ആർഷഭാരതവക്താക്കൾ കരുതുന്നപോലെ വിദേശഭാഷയായ ഇംഗ്ലീഷിന്റെ കടന്ന് കയറ്റം കൊണ്ടൊന്നുമല്ല, മറിച്ച് നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന ദുഷിച്ച സാമൂഹ്യാന്തരീക്ഷം ഭൂരിപക്ഷജനതയിൽ നിന്ന് ദൈവീകതയുടെ പേരിൽ ഈ ഭാഷയെ മാറ്റിനിർത്തിയതുകൊണ്ടാണ്.ലോകത്ത് ഒരു ഭാഷാസമൂഹങ്ങളിലും കാണാത്ത രീതിയിലുള്ള അശാസ്ത്രീയമായ ദൈവീകത സംസ്കൃതഭാഷയ്ക്ക് ചാർത്തികൊടുക്കുകയും അതിനെ വിമർശനബുദ്ധ്യാ പഠിക്കുന്നതിനു പകരം പൂജിക്കുന്നു എന്ന ദുര്യോഗമാണ് ഈ ഭാഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ഒരു സമൂഹത്തിലെ ഭൂരിപക്ഷ ജനത സംസാരിക്കുമ്പോൾ മാത്രമേ ആ ഭാഷ ജൈവമായി നിലനിൽക്കുകയുള്ളൂ.നിർഭാഗ്യവശാൽ നമ്മുടെ സങ്കുചിത മനസ്ഥിതി കൊണ്ട് അതിന്റെ വാമൊഴിരൂപം നഷ്ടപ്പെട്ടു.ഇപ്പോൾ ഈ വാർത്ത ഒറ്റ നോട്ടത്തിൽ വളരെ പ്രോത്സാഹനകരം എന്ന് തോന്നാം.പക്ഷെ ഇവർ സംസാരഭാഷ എന്ന് അവകാശപ്പെടുന്നത് വരമൊഴിയാണ് എന്ന് ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന ഉദാഹരണം വായിച്ചാൽതന്നെ മനസ്സിലാവും.അത് മലയാളത്തിൽ ഭർത്താവ് ഭാര്യയോട് പുട്ടിൽ തേങ്ങ കുറവാണ് എന്ന പരാതി "പുട്ടിൽ തേങ്ങയുടെ പ്രതിനിധാനം കുറവാണ്" എന്ന് പറഞ്ഞാൽ എത്രകണ്ട് അരോചകമാവുമോ അതു പോലെ പരിഹാസ്യമാവും.അതുകൊണ്ട് നഷ്ടപ്പെട്ടതിനെ വികലമായി തിരിച്ചു കൊണ്ടുവരുന്നതിലും ഭേദം നിലവിലുള്ളതിനെ സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്നതാണ്.അതിന് 'ദേവനാഗരി' എന്ന ദുർഗന്ധം വമിക്കുന്ന തിരിച്ചറിയൽ കാർഡ് ആദ്യം വലിച്ചെറിയണം.
I am not who you think I am; I am not who I think I am; I am who I think you think I am.
Monday, September 21, 2015
Actor Srinivasan
കേരളത്തിലെ മധ്യവർഗ്ഗപൊതുബോധത്തിനെ
ചൂഷണം ചെയ്താണ് എല്ലാ ശ്രീനിവാസൻ സിനിമകളും ഉണ്ടായിരിക്കുന്നത്.എന്തിനേയും ഉപരിപ്ലവമായി
സമീപിക്കുന്ന ഈ പൊതുബോധം അതുകൊണ്ട് തന്നെ ശ്രീനിവാസൻ സിനിമയിലെ അരാഷ്ട്രീയതയേയും പൊതുസമൂഹത്തിന്
പരിഹാസ്യമായ സംഭവങ്ങളുടെ ചിത്രീകരണത്തേയും കൈയ്യടിച്ചു സ്വീകരിച്ചു.അതിന്റെ ആവർത്തനം
മടുത്തു എന്നതിന്റെ ലക്ഷണമാണ് അടുത്തകാലത്തിറങ്ങിയ അയാളുടെ എല്ലാ സിനിമകളും.ഇങ്ങനെ
തന്റെ പ്രശസ്തിക്ക് ക്ഷയം വന്നു തുടങ്ങുമ്പോൾ എല്ലാ വിദ്വാന്മാർക്കും ഉണ്ടാവുന്ന ഒരു
അസുഖമാണ് ആദർശവേഷം കെട്ടുക എന്നത്.അതിനും അവർ തിരഞ്ഞെടുക്കുക മേല്പറഞ്ഞ പൊതുസമൂഹത്തിൽ
കൂടുതൽ ആദർശപരിവേഷം ലഭിക്കുന്ന മേഖലകൾ തിരഞ്ഞെടുക്കുക എന്നതാണ്.അങ്ങനെയാണ് ടിയാൻ ഇപ്പോൾ
ഏറ്റവും ജനശ്രദ്ധ ലഭിക്കുന്ന ജൈവപച്ചക്കറിക്കൃഷിയിലേക്ക് കാലെടുത്ത് വെക്കുന്നത്.ജൈവപച്ചക്കറി
എന്ന സങ്കല്പത്തിന് ദോഷമൊന്നുമില്ല.പക്ഷെ അതിന്റെ പേരിൽ ശാസ്ത്രീയമായി വികസിതമായ എല്ലാം
തെറ്റാണ് എന്ന് വാദിക്കുന്ന മൗലികവാദം ഒരു മനോരോഗമാണ്.ജൈവപച്ചക്കറിയുടെ പേരിൽ എല്ലാ
കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതികൾ അസംബന്ധമാണ് എന്ന് വാദിക്കുമ്പോൾ ശ്രീനിവാസൻ
അപമാനിക്കുന്നത് ഭക്ഷ്യക്ഷാമം നേരിട്ട ഇന്ത്യയെ അതിൽ നിന്ന് കരകയറ്റി ഇന്നീ കാണുന്ന
സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിച്ച കുറേ ശാസ്ത്രജ്ഞരുടെ മഹത്തായ സംഭാവനകളെയാണ്.
ഇതേ മനോരോഗത്തിന്റെ
ഏറ്റവും ഭീകരമായ വേർഷനാണ് ഇപ്പോൾ ഇയാൾ പറയുന്ന ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട പൊട്ടത്തരങ്ങൾ.ഏത്
വിഷയവും അന്ധമായി പിന്തുടരുന്നത് മൗലികവാദമാണ്.ആ മനോരോഗത്തിന് ചികിത്സയാണ് ആദ്യം വേണ്ടത്.എത്രയും
പെട്ടെന്ന് അയാളുടെ ബുദ്ധിക്ക് ബാധിച്ചിരിക്കുന്ന ക്യാൻസറിന് ചികിത്സ തേടിയിട്ടാവാം
മലയാളി മധ്യവർഗ്ഗത്തെ പ്രബുദ്ധരാക്കൽ പ്രക്രിയ.
Minority status for Namboothiri
ജീവിതം തന്നെ സമരമായി മാറിയ തൊഴിലാളി വര്‍ഗ്ഗം അധികാരികളുടെ കാരുണ്യത്തിനും സഹായത്തിനും വേണ്ടി കാത്തുനില്‍ക്കാതെ തങ്ങളുടെ അവകാശങ്ങള്‍ക്കായി ധീരമായി പോരാടുന്ന ഒരു രോമാഞ്ചജനകമായ കാഴ്ചയാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.ഇതേ കാലഘട്ടത്തില്‍ തന്നെ നമ്പൂതിരി സമുദായത്തെ ന്യൂനപക്ഷമായി അംഗീകരിക്കണം എന്ന പരിഹാസ്യവും അവശത നിറഞ്ഞതുമായ നിര്‍ദ്ദേശവും കാണേണ്ടി വന്നത് ചരിത്രത്തിന്‍റെ ഒരു കാവ്യനീതിയാവും.
യാതൊരു ശാസ്ത്രീയസാധൂകരണവുമില്ലാത്ത പാരമ്പര്യവാദത്തിലധിഷ്ഠിതമായി ഒരു ദേശത്തെ മുഴുവന്‍ അടക്കിവാണ ന്യൂനപക്ഷവിഭാഗമാണ് നമ്പൂതിരി സമുദായം.പഴയ ചൊല്ലു പോലെ 'ഉണ്ണുക, ഉറങ്ങുക,ഉണ്ണിയെ ഉണ്ടാക്കുക' എന്നല്ലാതെ ശരീരം അനക്കി പണിയെടുത്ത ശീലം നമ്പൂതിരിക്ക് ഉണ്ടായിരുന്നില്ല.അതിനൊരു മാറ്റം വന്നത് ഭൂപരിഷ്കരണത്തോട് കൂടിയാണ്.വിദ്യാഭ്യാസം നേടി ശരീരമനങ്ങി ജോലിയെടുത്താലേ പട്ടിണി കിടക്കാതെ ജീവിക്കാന്‍ കഴിയൂ എന്നവസ്ഥ വന്നപ്പോള്‍ അവന്‍ പഠിക്കാനും ജോലിക്ക് പോവാനും തയ്യാറായി.പക്ഷെ അപ്പഴും ശാന്തി-തന്ത്രവൃത്തി-വൈദികവൃത്തി തുടങ്ങിയ മേഖലകളിലെ അവകാശം വിട്ടുകൊടുത്തില്ല.ഇന്ന് വിദ്യാഭ്യാസം നേടാത്ത നമ്പൂതിരി യുവാക്കള്‍ ജീവിക്കുന്നത് മേല്‍പറഞ്ഞ ഏതെങ്കിലും ജോലി കൊണ്ടാണ്.അതിലുളള കുത്തക തകരുകയും എല്ലാ ജാതിക്കാര്‍ക്കും ഈ പ്രവൃത്തികള്‍ ചെയ്യാം എന്ന സ്ഥിതി വന്നാലേ നമ്പൂതിരി സമുദായം ആധുനികമായി പുരോഗമിക്കൂ.അതു വരെ ഉപനയനം കഴിഞ്ഞാല്‍ ഒരു വര്‍ഷം ചമതയിട്ടാല്‍ മതിയോ അതോ മൂന്നു വര്‍ഷം ചമതയിടണോ എന്ന ബാലിശമായ വിഷയത്തില്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് കാലം കഴിക്കും.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ നമ്പൂതിരി സമുദായത്തിലെ ദുരാചാരങ്ങളില്‍ നിന്ന് സമുദായത്തെ വിമുക്തമാക്കി നമ്പൂതിരിയെ മനുഷ്യനാക്കി ആധുനികവത്കരിക്കാനാണ് യോഗക്ഷേമ സഭ സ്ഥാപിതമായതെങ്കില്‍ ഇന്ന് കാലത്തിനനുസരിച്ച് സഭാംഗങ്ങളെ ആധുനിക വിദ്യാഭ്യാസത്തിലൂടെ കൂടുതല്‍ പുരോഗമനമാക്കാനാണ് ശ്രമിക്കേണ്ടത്.അല്ലാതെ യാതൊരു അര്‍ഹതയുമില്ലാതെ അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കേണ്ടുന്ന സംവരണത്തിന് അവകാശമുന്നയിച്ചു കൊണ്ടല്ല.അത് ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാവും.സ്മൃതി കൊണ്ട് കെട്ടിയുയര്‍ത്തിയ കോട്ടക്കൊത്തളങ്ങളെ പുരോഗമനചിന്ത കൊണ്ട് തല്ലി തകര്‍ത്ത വി.ടിയും എം.ആര്‍.ബിയും പ്രേംജിയുമെല്ലാം തുടങ്ങിയ ഒരു മഹാപ്രസ്ഥാനത്തെ വീണ്ടും സ്മൃതി കൊണ്ട് ഇരുട്ടറ കെട്ടി സമുദായംഗങ്ങളെ തളച്ചിടാന്‍ ശ്രമിച്ചാല്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.എം.ടി. എഴുതിയത് പോലെ നാലുകെട്ട് പൊളിച്ച് കാറ്റും വെളിച്ചവും കടക്കുന്ന ഒരു കെട്ടിടം പണിയാനാവണം യോഗക്ഷേമസഭ ശ്രമിക്കേണ്ടത്.
Thursday, August 27, 2015
A review on Mr.Prabal Gupta's Kathakali performance
It is always heartening to see that an art form like Kathakali
crosses its geographical as well as linguistic boundaries. It is generally
assumed that learning a complexly structured art form like Kathakali will be a herculean task for a
person coming from a different cultural background. As this is the scenario, we
must appreciate people who come from a different background learning and
performing this art form.
Mr. Prabal Gupta who hails from Culcutta is one among them.We
happened to watch Mr.Prabal Gupta’s Kathakali performance last week at
Bharathiya Vidya Bhavan,Mylapore, Chennai.At the outset, we would like to
congratulate Mr. Prabal for taking such a strenuous effort to learn this art
form and performing in front of an august audience.And the credit goes to his
Gurus as well.He performed ‘thodayam’, one shiva sthuthi and Narakasuravadham
Lalitha’s ‘Saari padam’ (yamini chara manini) followed by the ‘padam’ ‘Vruthra
Vairi Nandana’ .Considering the background, lack of experience and inadequacy of traditional style of intense training, the performance was appreciable.
He was able to show the ‘mudras’ pertinently which is commendable taking the
linguistic barriers into account. He tried his level best to express the seductive
emotions of Lalitha and was successful in maintaining the rhythm also. As a
whole he succeeded in creating an ambience of Kathakali.
At the same time, considering the well-structured form of
this art which requires rigorous training of so many years, we, as
‘rasikas’, have got lot of apprehensions
. From the performance, we could assess that he is in the nascent stage of
acting career.His ‘mudras’ do not have the required beauty and perfection (
‘absence of proper ‘vayu’) which demands more hard work .For instance, when he showed
the ‘mudra’ for moon, his fingers were pointed towards different directions and
moved asymmetrically which spoiled the beauty.
While doing the role of Lalitha, he applied excessive force for the steps which
seemed inappropriate for a female ‘minukku’ character.Kathakali actor’s first
and foremost focus must be on the utilization of space on the stage which he
has to improve considerably( His website says he has published a paper on the
utilization of space on the stage. Now he should try to convert this
theoretical knowledge into practical one). When he utilized the entire stage
for ‘saari’ dance, it resulted in ruining the structural beauty of this art
form itself. On top of it; he failed miserably in keeping the costumes intact
while performing. And the last but not the least, he always performs with the
support of recorded music which denies
him his most precious asset; ‘monodharma’.It is always advisable to perform
with the musicians and percussionists on the stage which will ultimately enhance
his performance.
When you read the above criticism, you may feel whether it is
that grave as far as a beginner is concerned. But seeing the objective, claims about his talent and
accomplishments mentioned in Mr.Prabal’s website
(kathakaliprabal.com) this sub-standard performance is worrisome. On contrary,
we are afraid that by looking at his growth over these years, he hasn’t
realized about his shortcomings as a Kathakali actor nor having serious
dedication and commitment to rectify his mistakes. Right from the beginning, he
has been doing solo performances taking up roles like ‘Narakasuravadham
Lalitha’ which he is not matured enough to perform. Narakasura Vadham ‘Lalitha’ is
quite a challenging role even for established actors. One has to do a lot of
smaller roles with established artists to reach there and Mr Prabal is no
exception. It will be a great learning experience for him if he enacts
small roles with well trained artists to come out of his half-baked talent. If
not, he will be doing injustice towards this great art form. Either Prabal
himself or his Gurus should realize this truth and is the responsibility of his
Gurus to instruct him not to take the short cut method but to learn properly and
move up the ladder of success gradually. If not, he will be a bad example for
posterity to understand how an art form can be misused for the vested interest
of an indivual.We hope, Mr.Prabal will
take this criticism positively
and serve this great art form with the due respect. We once again congratulate
Prabal for the attempt and wish him all the best!!!
Narakasuravadham
സർറിയലിസം എന്ന മൂവ്മെന്റ്
സാഹിത്യത്തിൽ പ്രചാരത്തിൽ വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മാത്രമാണ്.അതിന്
ഒരു നൂറ്റാണ്ട് മുമ്പ് തന്നെ കഥകളി സർറിയലിസത്തെ
അതിവിദഗ്ധമായി അരങ്ങിൽ ആവിഷ്കരിച്ചു.സർറിയലിസ്റ്റിക്കായിട്ടുള്ള കഥാതന്തുക്കൾ
തിരഞ്ഞെടുത്തു എന്നത് തന്നെയാണ് ഒരു പെർഫോമിങ്ങ് ആർട്ട് എന്ന നിലയിൽ കഥകളിയുടെ വിജയവും.ധാരാളം
പരിമിതികൾക്കിടയിൽ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ നൃത്തത്തിന്റേയും
നൃത്ത്യത്തിന്റേയും സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുന്ന കഥകൾ അവതരിപ്പിക്കുമ്പോളാണ് ആസ്വാദനം
കൂടുതൽ നന്നാവുന്നതും. അതിന് സർറിയലിസ്റ്റിക്കായ കഥാതന്തുക്കൾ തിരഞ്ഞെടുത്ത ആട്ടക്കഥാകാരന്മാരുടെ
ഔചിത്യത്തെ അത്ഭുതത്തോടു കൂടിയേ നോക്കിക്കാണാൻ കഴിയുകയുള്ളൂ.അതിൽ പ്രഥമഗണനീയമായ ഒരു
കഥയാണ് നരകാസുരവധം.
ഉത്തരീയം അവതരിപ്പിച്ച
കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം മേൽ സച്ചിപ്പിച്ച ആസ്വാദ്യത പ്രദാനം ചെയ്ത ഒന്നായിരുന്നു.കപ്ലിങ്ങാടൻ
ശൈലിയിലുള്ള പകർന്നാട്ടവും കേകിയാട്ടവും പടപ്പുറപ്പാടും ഏതൊരു നടനും വെല്ലുവിളി ഉയർത്തുന്ന
ആട്ടങ്ങൾ തന്നെയാണ്.അത് അവ ആവശ്യപ്പെടുന്ന ഊർജ്ജം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ചാൽ
തന്നെയേ ഉദ്ധതനായ നരകാസുരന്റെ വീരത്വം കാണികളിലേക്ക് പകർന്ന് നൽകാൻ കഴിയുകയുള്ളൂ.അത്
തന്നെയാണ് നരകാസുരവധം കഥയുടെ മാറ്റ് പരിശോധിക്കുന്ന ഉരകല്ലും.ഈ ഊർജ്ജം ശ്രീ കലാ: രവികുമാറിന്റെ
നരകാസുരൻ പൂരണ്ണമായും പകർന്നു നൽകി.ത്രിപുടാത്തിലെല്ലാം പ്രകടിപ്പിച്ച കൈയ്യടക്കം അത്ഭുതം
തന്നെയായിരുന്നു.കപ്ലിങ്ങാൻ ശൈലിയിലുള്ള വ്യത്യാസങ്ങളും മനസ്സിലാക്കാൻ സാധിച്ചു.
ഇന്നലത്തെ മറ്റൊരു
താരം ശ്രീ കലാ: രാമൻ നമ്പൂതിരിയായിരുന്നു.ഈ പ്രായത്തിലും അദ്ദേഹത്തിന്റെ കൊട്ടിലെ തെളിച്ചവും
കൃത്യതയും ഊർജ്ജവും കണ്ട് കൂടെ കൊട്ടിയവരും കാണികളും യഥാർത്ഥത്തിൽ തരിച്ചിരുന്ന്പോയി.അദ്ദേഹത്തിനെ പിന്തുണച്ച
മറ്റെല്ലാ കലാകാരന്മാരും അവരറിയാതെ തന്നെ അദ്ദേഹത്തിന്റെ നിലവാരത്തിലേക്കുയർന്നു എന്നതാണ്
സത്യം.അതിന് തെളിവാണ് ശ്രീ രവികുമാർ കളി കഴിഞ്ഞ് വന്ന് അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ച
രംഗം. അങ്ങനെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഈ കലാകാരന്മാർ ചെന്നൈയിലെ കഥകളി പ്രേമികൾക്ക്
നൽകിയത്.
കളിക്ക് മുമ്പ് ശ്രീ
സേതുനാഥ് അവതരിപ്പിച്ച ലെക്ച്ചർ ഡെമോൺസ്റ്റ്രേഷനും വളരെ വിജ്ഞാനപ്രദമായിരുന്നു.അത്
കഥകളി കാണാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനകരമായിരിക്കും.
ചെറിയ മോഹങ്ങളുമായി
മൂന്ന് വർഷം മുമ്പ് തുടങ്ങിയ ഉത്തരീയം യഥാർത്ഥത്തിൽ ഞങ്ങളുടെ പ്രതീക്ഷയേയും മറികടന്ന്
വിജയകരമായ നാലാം വർഷത്തേക്ക് കടക്കുന്നു.അതിനൊപ്പം കൂടുതൽ മോഹങ്ങളും ഉത്തരവാദിത്ത്വങ്ങളും.
Sunday, August 2, 2015
കാക്കാമുട്ടൈ
ഒരു ജലബിന്ദുവിൽ സൂര്യനെ
പ്രതിഫലിപ്പിക്കുന്ന വൈഭവമാണ് മഹത്തായ കലാസൃഷ്ടിയുടെ ലക്ഷണം.അപ്രകാരം ലക്ഷണമൊത്ത ഒരു
അസാമാന്യ കലാസൃഷ്ടിയാണ് കാക്കാമുട്ടൈ എന്ന തമിഴ് ചലച്ചിത്രം.അസ്വാഭാവികതയും അതിനാടകീയതയും
അരങ്ങുവാഴുന്ന തമിഴ്സിനിമയിൽ പതിവ് ശൈലിയിൽ നിന്ന് വിഭിന്നമായി ജീവിതത്തിന്റെ നേർകാഴ്ച്ച
ഇത്ര സ്വാഭാവികവും വൈകാരികവുമായി ചിത്രീകരിച്ച ഈ സിനിമ ഒരു ക്ലാസ്സിക് തന്നെയാണ്.
ഒരു ചേരിയിൽ ജീവിക്കുന്ന
രണ്ട് കൊച്ചു കുട്ടികളുടെ വളരെ സാധാരണമായ ആഗ്രഹങ്ങളുടെ നരേഷനിലൂടെ ഇന്ത്യ പോലുള്ള ഒരു
ദരിദ്ര രാജ്യത്ത് നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളേയും മുതലാളിത്ത വിപണി സൃഷ്ടിക്കുന്ന
സാമ്പത്തിക വിടവുകളേയും അതിശക്തം എന്നാൽ വളരെ ലളിതമായ കഥപറച്ചിലിലൂടെ സംവിധായകൻ നമുക്ക്
അനുഭവപ്പെടുത്തി തരുന്നു.പ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി അദ്ദേഹത്തിന്റെ
Capital in the Twenty-First Century എന്ന പ്രശസ്തമായ പുസ്തകത്തിൽ പറയുന്നത് അസമത്വം
സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല മറിച്ച് മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണെന്നാണ്.ആ
അഭിപ്രായം ശരിവെക്കുന്ന ഒന്നാണ് കാക്കാമുട്ടൈ. വർണ്ണ-ജാതി വിവേചനം വളരെ സങ്കീർണ്ണമായ
ഇന്ത്യയിൽ പണം ഉണ്ടായതുകൊണ്ട് മാത്രം ഒരാൾ സ്വീകാര്യനാവില്ല മറിച്ച് അശാസ്ത്രീയമായ,
ജന്മം കൊണ്ട് കൈമാറി വരുന്ന ഉത്കർഷസ്ഥാനം ലഭിച്ചാലേ ഒരാൾ സമൂഹത്തിന്റെ മുഖ്യധാരയിൽ
സ്വീകാര്യനാവൂ എന്ന പൊള്ളുന്ന യാഥാർത്ഥ്യം ഈ സിനിമ നമ്മെ ശക്തമായി ഓർമ്മപ്പെടുത്തുന്നു.തൊലിയുടെ
നിറവും ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ഭംഗിയുമാണ് ഒരാളുടെ സ്ഥാനം നിർണ്ണയിക്കുന്നത്
എന്ന പൊതുധാരണയെ ഈ സിനിമ വളരെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്.
അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും ഒന്നിനൊന്ന്
മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.അതിവൈകാരികത അരങ്ങ് തകർക്കുന്ന തമിഴ് സിനിമയിൽ
ഒരത്ഭുതമാണ് കാക്കാമുട്ടൈ.കുറച്ച് കാലമായി അതികാല്പനികതയുടെ ചളിക്കുണ്ടിൽ ആഴ്ന്ന് കിടക്കുന്ന
മലയാള സിനിമാപ്രേമികൾ തീർച്ചയായിട്ടും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് കാക്കാമുട്ടൈ.ഇല്ലെങ്കിൽ
അത് വലിയൊരു നഷ്ടമായിരിക്കും.
Tuesday, July 28, 2015
എന്തുകൊണ്ട് കലാം ആരാധ്യനാവുന്നു?
നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മളെ സ്വാധിനിക്കുന്ന വ്യക്തികള്‍ വളരെ കുറവാണ്.അതില്‍ പ്രഥമഗണനീനയായ ഒരു വ്യക്തിയാണ് അബ്ദുള്‍ കലാം.പല കാര്യത്തിലും വിയോജിപ്പുകള്‍ ഉളളപ്പോഴും വിഗ്രഹവത്കരണം എന്ന മാനസിക രോഗത്തെ വെറുക്കുമ്പോഴും കലാമിനെ എനിക്കിഷ്ടമാണ്.മുസ്ലീമെന്നാല്‍ ഭീകരവാദിയെന്നും പാകിസ്താന്‍ ചാരനെന്നും പ്രാകൃതവിശ്വാസിയെന്നും പൊതുബോധം ശക്തമായി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ എല്ലാ പ്രതികൂലസാഹചര്യങ്ങളേയും തരണം ചെയ്ത് ജീവിതവിജയം നേടുകയും താന്‍ പഠിച്ച ശാസ്ത്രത്തിന്‍റെ യുക്തി എല്ലാവരിലേക്കും പകര്‍ന്നു നല്‍കാന്‍ ജീവിതകാലം മുഴുവന്‍ ചിലവഴിക്കുകയും ചെയ്തു എന്നതാണ് കലാമിന്‍റെ ഏറ്റവും വലിയ സംഭാവന.ഇസ്ലാമോഫോബിയയെ ഒരു പരിധി വരെ ചെറുക്കാന്‍ കലാമിന്‍റെ ജീവിതം നമുക്ക് സഹായകരമായിരുന്നു.
അധികാരശക്തികളുടെ പിന്തുണയോടെ മതം അതിന്‍റെ ക്രൂരദംഷ്ട്രങ്ങളുമായി സമൂഹത്തിനെ പിച്ചിച്ചീന്താന്‍ വെമ്പല്‍ കൊളളുന്ന ഒരു കാലഘട്ടത്തില്‍ ആധുനിക ശാസ്ത്രത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി യുവതലമുറയെ ബോധവാന്മാരാക്കുകയും അതിന്‍റെ ഫലമായി യുവതലമുറയിലെ വലിയൊരു ശതമാനം കുട്ടികള്‍ ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ തയ്യാറായി എന്നതും കലാമിന്‍റെ വലിയൊരു
നേട്ടമായിട്ട് ഞാന്‍ കാണുന്നു.
നേട്ടമായിട്ട് ഞാന്‍ കാണുന്നു.
കലാമിനെതിരെ കേള്‍ക്കുന്ന ഒരു പ്രധാന ആരോപണമാണ് ആയുധനിര്‍മ്മാണത്തെ പ്രോത്സിഹിപ്പിച്ചു എന്നത്.അതൊരിക്കലും അദ്ദേഹം വ്യക്തിപരമായി യുദ്ധക്കൊതിയനായതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.DRDO പോലുളള ഒരു ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തലപ്പത്തിരിക്കുമ്പോള്‍ indigenous ആയിട്ടുളള ആയുധങ്ങള്‍ നിര്‍മ്മിക്കുക എന്നത് ഏതൊരു ടെക്നോക്രാറ്റിന്‍റേയും സ്വപ്നമാണ്.അത് അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു.പൊഖ്രാന്‍ അണുപരീക്ഷണം നമുക്ക് സാമ്പത്തികമായി വലിയ ദോഷം ചെയ്തിരുന്നെങ്കിലും രാഷ്ട്രീയപരമായി കുറെയൊക്കെ സഹായിച്ചു.
തിരക്കുകള്‍ക്കിടയിലും അദ്ദേഹം നല്ലവണ്ണം വായിക്കുകയും, വായിക്കാനും യുക്തിപരമായി ചിന്തിക്കാനും തന്‍റെ തലമുറയെ പ്രേരിപ്പിക്കുകയും ചെയ്തു.ശാസ്ത്രീയകലകളുടെ വലിയൊരു ആരാധകനും ആയിരുന്നു അദ്ദേഹം.
വിയോജിപ്പുകള്‍
വിഗ്രഹവത്കരണത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് ധാരാളം വിയോജിപ്പുകളും ഉണ്ട്.അദ്ദേഹത്തെ മഹാനായ ശാസ്ത്രജ്ഞന്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ നല്ലൊരു ടെക്നോക്രാറ്റ് എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ശരി.കൂടങ്കുളം, ന്യൂട്രിനോ പരീക്ഷണം തുടങ്ങിയ വിഷയങ്ങളിലുളള നിലപാട് അദ്ദേഹത്തോടുളള ബഹുമാനത്തില്‍ കുറവ് വരുത്തിയുട്ടുണ്ട്.അവിടെ സമരം ചെയ്യുന്നവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനോ അവരെ നേരാംവണ്ണം പറഞ്ഞ് മനസ്സിലാക്കാനോ മെനക്കെട്ടില്ല.
ശാസ്ത്രത്തിന്‍റെ യുക്തിയെപ്പറ്റി യുവതലമുറയെ ബോധവാന്മാരാക്കുമ്പോള്‍ തന്നെ കളളന്മാരായിട്ടുളള മനുഷ്യദൈവങ്ങളുടെ കൂടെ വേദി പങ്കിടാന്‍ അദ്ദേഹത്തിന് യാതൊരു സങ്കോചവും തോന്നിയിരുന്നില്ല.ഈ വൈരുദ്ധ്യം അദ്ദേഹത്തിലുളള വിശ്വാസത്തില്‍ ഇടിവു വരുത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഒരിക്കലും ചിന്തയെ അഗാധമാക്കുന്ന രചനകളായി തോന്നിയിട്ടില്ല.പലപ്പോഴും വ്യക്തിത്വവികസനപുസ്തകങ്ങളുടെ നിലവാരമേ തോന്നിയിട്ടുളളൂ.
രാജ്യത്തിന്‍റെ നേതൃത്ത്വനിരയില്‍ മാതൃകാപരമായ വ്യക്തികളെ തീരെ കാണാന്‍ കഴിയാത്ത ഇക്കാലത്ത് കലാം ഒരാശ്വാസം തന്നെയായിരുന്നു.അബ്ദുള്‍ കലാമിന് അന്ധവിശ്വാസങ്ങള്‍ക്ക് പകരം ശാസ്ത്രയുക്തി സമൂഹത്തെ ഭരിക്കണം എന്നാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ആദരാഞ്ജലികള്‍.
Subscribe to:
Posts (Atom)