ലോകസാഹിത്യത്തിലെ
വിവിധ കഥാപാത്രങ്ങൾ മനുഷ്യരാശിയെ എക്കാലവും പ്രചോദിപ്പിച്ചിട്ടുണ്ട്.ക്ലാസിക്ക് കൃതികളിലെ
കഥാപാത്രങ്ങൾ കാലാതിവർത്തിയാകുകയും ഒരു വ്യക്തി എന്ന നിലയിൽ നിന്ന് ഉയർന്ന് ഒരു സ്വഭാവത്തിന്റെ
മൂർത്തീകരണം ആയി മാറുകയും ചെയ്യുന്നു. ഷേക്സ്പിയറിന്റെ ഇയാഗോയും ഒഥല്ലോയും ദസ്തേവ്സ്കിയുടെ
Crime and Punishmentലെ Rodion Raskolnikovഉം മറ്റും മറ്റും ഒരു വ്യക്തി എന്ന പരിമിതിയെ
ഉല്ലംഘിച്ച് ഒരു വർഗ്ഗത്തിന്റെ മൂർത്തീകരണം ആയിമാറുന്നു.ഈയൊരു രാസപ്രക്രിയ ഈ കഥാപാത്രങ്ങളെ
അവരുടെ സാംസ്കാരികപശ്ചാത്തലത്തെ അതിലംഘിച്ചുകൊണ്ട് ലോകം മുഴുവൻ വ്യാപിക്കാനും മാനവരാശിയുടെ
പ്രചോദനഘടകങ്ങളായി മാറാനും സഹായിക്കുന്നു.
ഈ കഥാപാത്രങ്ങൾ എങ്ങനെ മനുഷ്യന് പ്രചോദനമാകുന്നുവോ
അതുപോലെ തന്നെ നിരുത്സാഹജനകമാകും മറ്റു ചില കഥാപാത്രങ്ങൾ.അങ്ങനെ എനിക്ക് നിരുത്സാഹജനകമായിതോന്നിയിട്ടുള്ള
ഒരു കഥാപാത്രത്തെപ്പറ്റിയണ് ഇവിടെ പറയാൻ പോവുന്നത്. ( ഇത് എന്റെ വ്യക്തിപരമായ ഒരു അവലോകനമാണ്.ഈ
കഥാപാത്രത്തിന് ജീവച്ചിരിക്കുന്നവരുമായിട്ടോ മരിച്ചവരുമായിട്ടോ എന്തെങ്കിലും സാദൃശ്യം
തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം!!!!!!!!!!!!).
നമ്മുടെ നാട്ടിൽ ഭാഗവതസപ്താഹങ്ങളിലൂടെയും
കഥകളിയിലൂടെയും വളരെ പ്രചാരം ലഭിച്ച ഒരു കഥാപാത്രമാണ് കുചേലൻ.ഭക്തിയുടേയും സൗഹൃദത്തുന്റേയും
മൂർത്തിമദ്ഭാവമായിട്ടാണ് ഈ കഥാപാത്രത്തെ ചിത്രീകരിച്ചുകാണുന്നത്.പക്ഷെ കുചേലോപാഖ്യാനത്തിലൂടെ
പകർന്നു നൽകുന്ന ഒരു സന്ദേശം എന്നെ നിരുത്സാഹപ്പെടുത്തുന്നതാണ്.
ലോകചരിത്രം പരിശോധിച്ചാൽ
ഓരോ വികാസപരിണാമങ്ങളും മനുഷ്യന്റെ കർമ്മഫലമായിട്ടുണ്ടായതാണ്.എനിക്ക് നിൽക്കാൻ ലേശം
സ്ഥലവും ഒരു ലോഹദണ്ഡും തന്നാൽ ഈ ഭൂമിയെ ഞാൻ നീക്കാം എന്ന് പറഞ്ഞ ആർക്കമിഡീസ് ജീവിച്ച
ഈ നാട്ടിൽ എനിക്ക് കുചേലനെ ബഹുമാനിക്കാൻ തോന്നുന്നില്ല. ഇതു വായിക്കുംബോൾ നിങ്ങളുടെ
നെറ്റി ചുളിയാം.അഹങ്കാരമായി തെറ്റിദ്ധരിക്കാം.അതിനു കാരണം നമ്മൾ കർമ്മത്തെ വ്യാഖ്യാനിക്കുന്ന
രീതിയാണ്.നമ്മൾ പലപ്പോഴും കർമ്മം എന്ന പദം കൊണ്ട് ശാരീരികമായ അധ്വാനത്തെമാത്രമാണ് വിവക്ഷിക്കുന്നത്.അങ്ങനെ
കരുതുംബോൾ ദുർബലനായ മനുഷ്യനെക്കൊണ്ട് എത്രകണ്ട് സാധിക്കും എന്ന് സംശയം വരാം.പക്ഷെ ശാരീരികമായ
അധ്വാനം മത്രമല്ല, മറിച്ച് മനുഷ്യന്റെ ചിന്തയും കർമ്മം തന്നെയാണ്.ഒരു പക്ഷെ ശാരീരികമായ
കർമ്മത്തേക്കാൾ ബൗദ്ധികമായ കർമ്മമാണ് ഈ ലോകത്തിന്റെ ഭാഗധേയം നിർണ്ണയിച്ചിട്ടുള്ളത്.
ബുദ്ധനും ശങ്കരാചാര്യരും ഡാർവിനും ഗലീലിയോയും ന്യൂട്ടനും ഐൻസ്റ്റൈനും എല്ലാം ഈ ലോകത്തെ
മാറ്റിമറിച്ചത് തങ്ങളുടെ ചിന്തകളെ കൊണ്ടാണ്, ശാരീരികാധ്വാനം കൊണ്ടല്ല.
പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞൻ
സർ ജയിംസ് ചാഡ്വിക്കിന്റെ കഥ എവിടെയോ വായിച്ചതോർക്കുന്നു .അദ്ദേഹം Mathematics പഠിക്കാനായി University of Manchesterൽ ചെന്നു.അബദ്ധവശാൽ
Mathematicsനുള്ള ക്യൂവിനു പകരം Physics Interviewവിനുള്ള ക്യൂവിലാണ് നിന്നത്.അങ്ങനെ
Physicsനുള്ള Interview attend ചെയ്തു.പക്ഷെ അദ്ദേഹത്തിന് Physicsലുള്ള അറിവ് മനസ്സിലാക്കിയ
പ്രൊഫസ്സർ അദ്ദേഹത്തിന് Physicsൽ അഡ്മിഷൻ കൊടുത്തു.പിന്നീടുള്ളത് ചരിത്രം. ന്യൂട്രോണിന്റെ
കണ്ടെത്തലിലൂടെ അദ്ദേഹം ആധുനിക ഭൗധികശാസ്ത്രത്തിലെ ഒരു നക്ഷത്രമായുയർന്നു.തനിക്ക് താല്പര്യമില്ലാത്ത
വിഷയത്തിൽ കൂടി നിരന്തരമായ പരിശ്രമത്തിലൂടേയും കഠിനാധ്വാനത്തിലൂടേയും ചരിത്രം തിരുത്തികുറിച്ചതിന്
ഉത്തമോദാഹരണമാണ് ചാഡ്വിക്ക്!!!!!!!!!!!!!!!!!
അതേസമയം കുചേലൻ എന്ന കഥാപാത്രം നിഷ്കർമ്മണ്യതയുടേയും
അലസതയുടേയും പ്രതീകമായിട്ടാണ് നിൽക്കുന്നത്.തന്നിൽ നിക്ഷിപ്തമായിട്ടുള്ള കർത്തവ്യം
പോലും നിറവേറ്റാതെ തന്റെ സുഹൃത്തിന്റെ കാരുണ്യത്തിനും സഹായത്തിനും വേണ്ടി കൈ നീട്ടിനിൽക്കുന്ന
ലജ്ജാവഹമായ ഒരു ചിത്രമാണ് കഥാകാരൻ നൽകുന്നത്.ഒരു പക്ഷെ ഒരാൾ എങ്ങനെ ആവരുത് എന്ന് കാണിക്കാനായിരിക്കുമോ
ഇങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിച്ചത്?അങ്ങനെയെങ്കിൽ ഈ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതിന്റേയോ
ആരാധിക്കുന്നതിന്റേയോ സാംഗത്യം മനസ്സിലാവുന്നില്ല.
“സുചേഷ്ടിതം കൊണ്ട് ജഗല്പ്രസിദ്ധൻ
കുചേലനെന്നൊരു ഭൂമിദേവൻ”!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഒരു കർമ്മവും ചെയ്യാത്ത
ഒരാളുടെ ജീവിതത്തിലെങ്ങനെയാണ് സുചേഷ്ടിതങ്ങളുണ്ടാവുന്നത് എന്നത് എന്നെ ഇന്നും അദ്ഭുതപ്പെടുത്തുന്നു!!!!!!!!!!!!!!!!!!!!!!!!!!