Thursday, February 20, 2014

Antihero

അടുത്ത കാലത്തായിട്ട് ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്ത്യത്തിൽ വളരെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണു പ്രതിനായകന്മാർ പ്രധാന കഥാപാത്രങ്ങളായി വരുന്ന നോവലുകൾ…….ഉദാഹരണത്തിനു എന്റെ നാട്ടുകാരൻ കൂടിയായ ആനന്ദ് നീലകണ്Oനെഴുതിയ ‘അസുര’ എന്ന നോവൽ……..എന്തുകൊണ്ടാണു ഇതിനു ഇത്ര പ്രചാരം ലഭിക്കുന്നത് എന്ന് ചിന്തിച്ചപ്പോളാണു ഞാനും പ്രതിനായക കഥാപാത്രങ്ങളുടെ വലിയ ഒരാരാധകനാണു എന്ന് തിരിച്ചറിഞ്ഞത്…….ശ്രീകൺOൻ നായരുടെ നാടകത്രയത്തിൽ ‘ലങ്കാലക്ഷ്മി’ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഞാൻ പിന്നീട് ഒരു ചെറിയ കഥകളി ആസ്വാദകനായപ്പോളും മറിച്ചല്ല സംഭവിച്ചത്!!!!!!!!!!!!!!
എന്തു കൊണ്ടാണു മറ്റേതു കഥാപാത്രങ്ങളെക്കാളും അധികം രാവണനേയും നരകാസുരനേയും കീചകനേയും അതുമല്ലെങ്കിൽ തികച്ചും  സാത്വികാംശമുള്ള പച്ചവേഷങ്ങളേക്കാൾ വീരരസാംശമുള്ള പച്ചവേഷങ്ങൾ (കല്ല്യാണസൗഗന്ധികത്തിലെ ശൗര്യഗുണം, കാലകേയവധത്തിലെ സലജ്ജോഹം ആടുന്ന അർജ്ജുനൻ തുടങ്ങിയവ) എനിക്ക് പ്രിയപ്പെട്ടതായി എന്നു ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്………കല്ലുവഴിചിട്ടയുടെ കറ തീർന്ന ആട്ടത്തിന്റെ സൗന്ദര്യം മാത്രമാണോ ഇതിനു കാരണം അതല്ല വേറെന്തിങ്കിലും ഉണ്ടോ?????????
ഈ കഥാപാത്രങ്ങളുടെയെല്ലാം യഥാർത്ഥസ്വത്വം സൂക്ഷ്മമായി വിശകലനം ചെയ്താൽ നമ്മുടെയെല്ലാം അപരവ്യക്തിത്ത്വത്തിന്റെ പ്രതിനിധാനങ്ങളാണെന്ന് കാണാൻ കഴിയും.ഫ്രോയിഡിയൻ മനശ്ശാസ്ത്രപ്രകാരം മനുഷ്യമനസ്സിനെ മൂന്ന് ഉപബോധമണ്ഡലങ്ങളായാണു തിരിച്ചിരിക്കുന്നത്…..id, ego, superego.ഇതിൽ ‘ ഇദ്’ എന്ന മണ്ഡലത്തിലാണു മനുഷ്യന്റെ യുക്തിഹീനമായ, വിഷയസക്തമായ ആഗ്രഹങ്ങളും ചിന്തകളും വസിക്കുന്നതു അതേസമയം superego എന്ന മണ്ഡലത്തെ ഭരിക്കുന്നത് നമ്മൾ കൃത്രിമമായി മെനെഞ്ഞെടുത്ത ബോധധാരകളും സദാചാരബോധങ്ങളും ആണു.Ego  എന്ന മണ്ഡലം ഈ രണ്ടു മണ്ഡലങ്ങളേയും ബന്ധിപ്പിക്കുന്ന കണ്ണിയാകുന്നു. അപ്പോൾ നമ്മൾ ആത്മപരിശോധന നടത്തിയാൽ യഥാർത്ഥ നാം id എന്ന മണ്ഡലത്തിലാണു സ്ഥിതി ചെയ്യുന്നത്……
കഥകളിയിൽ കാണുന്ന ഈ പ്രതിനായകന്മാർ എല്ലാവരും തന്റെ യഥാർത്ഥ ഉണ്മയോട് സംവദിക്കുകയും അതിനെമാത്രം തൃപ്തിപ്പെടുത്താൻ ധൈര്യം കാണിക്കുകയും അതിലൂടെ തന്റെ സൂപ്പർ ഈഗോയെ മുഴുവനായിട്ട് കീഴ്പ്പെടുത്താൻ കെൽപ്പള്ളവരായി മാറുന്നു……..ഇതുകൊണ്ടായിരിക്കാം തന്റെ പ്രജകളുടെ അഭിപ്രായം കേട്ട് സീതെയെ ഉപേക്ഷിച്ച രാമനേക്കാൾ സീതയുൾപ്പടെ ലോകത്തെ ശ്രേഷ്Oമായതെല്ലാം  ലങ്കയ്ക്ക് അലങ്കാരമാവണമെന്ന് ആഗ്രഹിച്ച രാവണനെ ഞാൻ ഇഷ്ടപ്പെടുന്നത്.

സമൂഹത്തിന്റെ ഇംഗിതത്തിനനുസരച്ച് ജീവിച്ച് ജീവിച്ച് കാപട്യത്തിന്റെ കൂംബാരമായി മാറിയ നമ്മൾക്ക് സ്വന്തം ഇച്ചയ്ക്കനുസരിച്ച് ജീവിക്കുന്ന കഥാപാത്രങ്ങളെ വേദിയിൽ കാണുംബോൾ ആരാധന തോന്നുന്നതിൽ യാതൊരു അത്ഭുതവുമില്ല!!!!!!!!!!!!!!!!!

No comments:

Post a Comment