Sunday, February 23, 2014

വിപ്ലവങ്ങളുടെ അപനിർമ്മാണം



വിപ്ലവങ്ങളുടെ അപനിർമാണം

വിപ്ലവങ്ങളുടെ കാലം അസ്തമിച്ചു എന്ന് വിശ്വസിക്കുന്ന ഒരു കാലഘട്ടത്തിലാണു നമ്മൾ ജീവിക്കുന്നത്.അല്ലെങ്കിൽ നമ്മളെ അങ്ങനെ വിശ്വസിക്കാൻ കാലം പ്രേരിപ്പിക്കുന്നു.പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ നടന്ന ഫ്രഞ്ച് വിപ്ലവവും അതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നടന്ന റഷ്യൻ വിപ്ലവവും ചൈനീസ് വിപ്ലവവും ലോകത്തിൽ ഒരു പുതിയ സാമൂഹ്യബോധം സൃഷ്ടിച്ചു.പക്ഷെ ആഗോളവത്കരണം സൃഷ്ടിച്ച പുതിയ ലോകക്രമത്തിൽ സമൂഹകേന്ദ്രിതമായ ജീവിതവീക്ഷണം വ്യക്തികേന്ദ്രിതമായ ജീവിതവീക്ഷണത്തിലേക്ക് ചുരുങ്ങി.തന്റെയും തന്നെ ആശ്രയിച്ചു നിൽക്കുന്നവരുടേയും ക്ഷേമത്തിൽ മാത്രം സംതൃപ്തി കണ്ടെത്തുന്നവരായി മാറി നമ്മളെല്ലാവരും.എം.ടി-ഹരിഹരൻ ടീമിന്റെ ‘ആരണ്യകം’ എന്ന സിനിമയിൽ ദേവൻ അവതരിപ്പിക്കുന്ന നക്സലൈറ്റ് കഥാപത്രത്തോട് നായിക ചോദിക്കുന്ന ഒരു ചോദ്യമുണ്ട്…….
നായിക:ഇത്രയും educated ആയിട്ടുള്ള, ഇത്രയും നല്ല കുടുംബപശ്ചാത്തലത്തിൽ നിന്നു വരുന്ന നിങ്ങൾ എന്തിനാണു ഇതിനൊക്കെ നടക്കുന്നത്?
നായകൻ: എനിക്ക് മാത്രം പോരല്ലോ ഇതെല്ലാം!!!!!!!!!!!!!!
ഒരു പക്ഷെ മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും ശക്തമായ, സാമൂഹ്യബോധമുള്ള ഒരു dialogue ആയിരിക്കും ഇത്!!!!!!!!!!!!!! ഈയൊരു സാമൂഹ്യബോധമുള്ള മനുഷ്യരായിരുന്നു അന്നത്തെ വിപ്ലവങ്ങളുടെയെല്ലാം പിറകിൽ.

ആ ‘വസന്തത്തിന്റെ ഇടിമുഴക്കത്തിനെ’ അയവിറക്കികൊണ്ട് വിപ്ലവനായകന്മാർ കാലം കഴിക്കുംബോളാണു പുതിയൊരു വിപ്ലവം ചീഞ്ഞളിഞ്ഞ അഴിമതിരാഷ്ട്രീയത്തിനെതിരെ നമ്മുടെ നാട്ടിൽ അരങ്ങേറിയത്.പഴയ വിപ്ലവങ്ങളിൽ നിന്ന് വ്യത്യസ്തമായി ആരണ്യകത്തിലെ നായകനെ പോലെ വിദ്യാസംബന്നരായ ഒരു പറ്റം ആൾക്കാരാണു ഇതിനു പിന്നിൽ.പക്ഷെ വിപ്ലവത്തിന്റെ കുത്തകാവകാശം ഏറ്റേടുത്തിരിക്കുന്ന ഇവിടുത്തെ കമ്മ്യൂണിസ്റ്റാചാര്യന്മാർ ഇതിനെ നഖശിഖാന്തം എതിർക്കുന്നു.ഇതിനു സൈദ്ധാന്തികപരമായ പിൻബലം ഇല്ലെന്നതാണു അവർ പറയുന്ന കാരണം!!!!!!!!!!!!!!പാർലമെന്ററി ജനാധിപത്യത്തിന്റെ നീക്കുപോക്കുകളോട് സന്ധിചെയ്യേണ്ടിവരുന്നതിന്റെ ഗതികേടും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ നേതാക്കൾക്ക് Greekഉം Latinഉം ആയിമാറിയതുമാണു അവരെക്കൊണ്ട് പുതിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതെന്ന് അവർ മനസ്സിലാക്കുന്നില്ല.തങ്ങളുടെ space മറ്റുള്ളവർ കൈയ്യടക്കിയതിന്റെ നിരാശയാണു യഥാർത്ഥത്തിൽ ഇതിനു പിന്നിൽ.

വിപ്ലവം എങ്ങനെ ഉണ്ടാവുന്നു?
വിപ്ലവം എന്ന ആശയം ഒരു synthesis ആണു.തീസിസിന്റെയും ആന്റിതീസിസിന്റെയും സംഘട്ടനത്തിൽ നിന്നാണു synthesis ഉണ്ടാവുന്നത്.തീസിസ് എപ്പോഴും ഇവിടെ നിലവിലുള്ള സാമൂഹ്യാവസ്ഥയായിരിക്കും.ആന്റിതീസിസ് ജനങ്ങളുടെ പ്രതിഷേധവും.ഈ സംഘട്ടനത്തിന്റെ ഫലമായി വിപ്ലവം ഉണ്ടാവുന്നു.

വിപ്ലവത്തിനു യഥാർത്ഥിൽ സൈദ്ധാന്തിക അടിത്തറ ആവശ്യമുണ്ടോ?
ലോകത്തിൽ എല്ലാ വിപ്ലവങ്ങളും നടന്നിട്ടുള്ളതു സാധാരണമനുഷ്യന്റെ മോഹഭംഗങ്ങളിൽ നിന്നാണു.തന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ വരികയും തന്റെ നിത്യജീവിതം വരെ ദുരിതപൂർണ്ണമാകുകയും ചെയ്യുംബോൾ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുന്ന അധികാരികൾക്കെതിരെ പ്രതിഷേധം ഉയരുന്നു.ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലം നോക്കിയാൽ ഇത് മനസ്സിലാകും.ജീവിതം ദുരിതപൂർണ്ണമായ ഫ്രഞ്ച് ജനത എല്ലാ ക്ഷമയും നഷ്ടപ്പെട്ട് ലൂയി പതിനാറാമെന്റെ കൊട്ടാരത്തിനു മുൻബിൽ തടിച്ചുകൂടി.ജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന്റെ പത്നി Marie Antoinete തങ്ങൾക്ക് കഴിക്കാൻ bread ഇല്ല എന്ന് അലറിയ ജനങ്ങളോട് “If you don’t have bread, eat cakes” എന്ന നിഷ്കരുണമായ ഉത്തരമാണു നൽകിയത്.അത് ഫ്രഞ്ച് വിപ്ലവത്തെ സൃഷ്ടിച്ചു.പിന്നീട് മാത്രമാണു റൂസ്സോയും വോൾട്ടയറുമെല്ലാം അതിനു സൈദ്ധാന്തികമായ അടിത്തറ നൽകിയത്.ദാരിദ്ര്യം ഒരു സങ്കല്പം മാത്രമാണെന്നു പറയുന്ന ദന്തഗോപുരവാസികളായിട്ടുള്ള Marie Antoineteമാരുള്ള ഈ നാട്ടിൽ വിപ്ലവം ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ.ജനങ്ങളുടെ ശക്തവും നിസ്സ്വാർത്ഥവുമായ പ്രതികരണമാണു വിപ്ലവത്തിന്റെ ശക്തി, സൈദ്ധാന്തിക അടിത്തറയല്ല!!!!!!!!!!!!!!!!!!പക്ഷെ പുതിയ വിപ്ലവനായകന്മാർ ഫ്രഞ്ച് വിപ്ലവത്തിൽനിന്നു പഠിക്കേണ്ട പ്രധാനപാഠം രാജഭരണത്തെ തകർത്തെറിയാൻ വേണ്ടി നടന്ന ഫ്രഞ്ച് വിപ്ലവം അവസാനം എത്തിചേർന്നത് നെപ്പോളിയൻ എന്ന ഏകാധിപതിയുടെ സിംഹാസനാരോഹണത്തിലായിരുന്നുഈ ചരിത്രം ആവർത്തിക്കാതിരിക്കട്ടെ!!!!!!!!!!!!

തങ്ങളിൽ നിക്ഷിപ്തമായിട്ടുള്ള ധർമ്മം ചെയ്യുന്നതിൽ കമ്മ്യൂണിസ്റ്റ്പാർട്ടി പരാജയപ്പെട്ടപ്പോൾ ആ ധർമ്മം ഏറ്റെടുക്കാൻ AAP പോലുള്ള പാർട്ടികൾ ഉണ്ടാവുക എന്നത് കാലത്തിന്റെ അനിവാര്യതയാണു……കമ്മ്യൂണിസത്തിന്റെ പരാജയവും.AAP ഒരു ബദലാവുക എന്നതിനുള്ള ന്യായം കമ്മ്യൂണിസ്റ്റാചാര്യനായ മാവോ സേതുങ് തന്നെ പറഞ്ഞിട്ടുണ്ട്: “ പൂച്ച കറുത്തതായാലും വെളുത്തതായാലും വേണ്ടില്ല,എലിയെ പിടിച്ചാൽ മതി”.

വിപ്ലവം ജയിക്കട്ടെ!!!!!!!!!!!!!!!!
  

No comments:

Post a Comment