ഒന്നാം ലോകമഹായുദ്ധത്തിനും
രണ്ടാം ലോകമഹായുദ്ധത്തിനും ഇടയിലുള്ള രണ്ട് ദശകങ്ങൾ ലോകത്താകമാനം പലരീതിയിൽ പ്രതിസന്ധി
നിറഞ്ഞതായിരുന്നു.1929 Oct 28നാണു Great Depression എന്ന പേരിൽ കുപ്രസിദ്ധമായ Wallstreetലെ
സ്റ്റോക് മാർക്കറ്റ് തകർച്ച (ഈ തകർച്ച US Europeനു കൊടുത്ത്കൊണ്ടിരുന്ന സാംബത്തിക സഹായങ്ങളെല്ലാം
മരവിപ്പിച്ചു); Thuringia Wilhelm Frick എന്ന ആദ്യ നാസിപാർട്ടി അംഗം Germanyയിലെ ഒരു
state govt.ൽ മന്ത്രിയായി; Versailles Treaty പുനരവലോകനത്തിനു വിധേയമാക്കണം എന്നു മുസ്സോളിനി
ആവശ്യപ്പെട്ടു തുടങ്ങി; ഇവിടെ ഇന്ത്യയിൽ ഗാന്ധിജി Civil Disobedience Movementനു ആഹ്വാനം
ചെയ്തുതുടങ്ങി;ഓസ്റ്റ്രിയയിലെ കൊടുംദാരിദ്ര്യം; അമേരിക്കയിൽ മുതലാളിത്തം തകരുന്നതിന്റെ
സൂചനകൾ;ഒന്നാം ലോകമഹായുദ്ധം സൃഷ്ടിച്ച സർവനാശം ജനങ്ങളിൽ സൃഷ്ടിച്ച ഭീതി; ഹിറ്റ്ലറുടെ
അനിഷേധ്യമായ ഉയർച്ച; ഇങ്ങനെ എവിടെ നോക്കിയാലും പ്രതിസന്ധിയുടെ ഇരുണ്ട അന്തരീക്ഷം.
ഇക്കാലത്താണു വളരെ
യാദൃശ്ചികമായിട്ടാണെങ്കിലും Sir Sigmund Freud അദ്ദേഹത്തിന്റെ ഒരു പ്രസിദ്ധമായ രചനയ്ക്ക്
Civilisation and its Discontents എന്ന
പേരിടുന്നത്.ഒരു പുസ്തകത്തിന്റെ പേരു ഒരു കാലഘട്ടത്തിന്റെ പ്രതിബിംബമായി മാറുന്ന അദ്ഭുതകരമായ
ഒരു കാഴ്ചയാണു കണ്ടത്!!!!!!!!!!!!!!!!!!!!!!ഈ പുസ്തകത്തിന്റെ പേരു ഒരു കണ്ണാടി പോലെ
സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ നേർക്ക് തിരിച്ചു പിടിച്ചാലും വളരെ കാലികപ്രസക്തമാണെന്ന്
കാണാൻ കഴിയും.ആദ്യം വിവരിച്ച എല്ലാ സംഭവങ്ങളും മറ്റൊരു രീതിയിൽ ഇവിടെയും നടന്നു.
നമ്മളും പല പല സാംബത്തികമാന്ദ്യങ്ങളിലൂടെ
കടന്നുപോയി;അവിടെ ഈ ദശകങ്ങൾ നാസിസം എന്ന ഭസ്മാസുരനെ സൃഷ്ടിച്ചപ്പോൾ ഇവിടെ ആധുനിക ജനാധിപത്യത്തിനെ
വെറും നോക്കുകുത്തിയാക്കികൊണ്ട് അടിയന്തിരാവസ്ഥ
എന്ന ഭീകരസത്വത്തെ കുടത്തിലെ ഭൂതം എന്ന പോലെ തുറന്നുവിട്ടു; O.V.Vijayan ധർമ്മപുരാണത്തിൽ
വിവരിക്കുന്ന പോലെ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന രാഷ്ട്രീയത്തിൽ മനം മടുത്ത് സമൂഹം
അരാഷ്ട്രീയവാദികൾ എന്ന് പുഛിച്ച് തള്ളിയ ഒരു വിഭാഗം പുതിയൊരു civil disobedience
movement ആരംഭിച്ചു;പുതിയ ഹിറ്റ്ലർ അവതരിക്കുമോ എന്ന് ഉത്കണ്Oയോടെ നോക്കുന്ന ഒരു സമൂഹം.ഇങ്ങനെ
പലരീതിയിലുള്ള സമാനതകൾ.
പക്ഷെ ഇതിനെല്ലാമുപരി
ഇന്ത്യനവസ്ഥയെ വ്യത്യസ്ഥമാക്കുന്ന മറ്റൊന്നുണ്ട്……സമൂഹത്തിന്റെ സ്വാസ്ഥ്യത്തിനു സഹായകരമാകേണ്ട
മതങ്ങളെ തങ്ങളുടെ സ്വാർത്ഥതാല്പര്യത്തിനു വേണ്ടി ഹീനമായ രീതിയിൽ ഉപയോഗിക്കുന്നത്……..അത്
സംസ്കാരം എന്ന പദത്തിനെ നിർവചിക്കുന്ന
ഒരു ഭീകരാവസ്ഥ വരെയെത്തി.വിരോധാഭാസമെന്ന് തോന്നാമെങ്കിലും മേൽ വിവരിച്ച എല്ലാ സംഭവങ്ങളിലും
മതം ഒരു അദൃശ്യരാസത്വരകമായി പ്രവർത്തിച്ചിട്ടുണ്ട്!!!!!!!!!!!!!!!!!
ഈ ദുസ്സ്വാധീനമാണു
മാനവരാശിയുടെ ചാലകശക്തിയായി എന്നും മാറിയിട്ടുള്ള വിജ്ഞാനഗ്രന്ഥങ്ങളെ നിരോധിക്കുന്നതിന്റെ
പിന്നിലുള്ള മാനസ്സികാവസ്ഥയും. റുഷ്ദിക്കും തസ്ലീമാ നസ്രീനും ശേഷം ഇപ്പോൾ പ്രസിദ്ധ
Indologist Wendy Doniger എഴുതിയ The Hindus: An Alternative History എന്ന
പുസ്തകവും ഇക്കൂട്ടരുടെ രോഷത്തിനു പാത്രമായിരിക്കുന്നു.ഒരു കാലത്ത് സ്വതന്ത്രചിന്തയെ
വളരെയേറെ ബഹുമാനിച്ചിരുന്ന മതങ്ങൾ പിന്നീട് പല കാരണങ്ങൾ കൊണ്ട് സങ്കുചിതമായി…..ആ സ്വതന്ത്ര
ചിന്തയുടേയും സ്വതന്ത്രവായനയുടേയും സുവർണ്ണയുഗം എന്നു തിരികെ കൊണ്ടുവരുന്നുവോ അന്നേ
മതം എന്ന സങ്കൽപ്പം സമൂഹത്തിന്റെ പുരോഗതിക്ക്
പ്രയോജനകരമാകുകയുള്ളൂ……………………..
No comments:
Post a Comment