ഇന്നലെ ഉത്തരീയത്തിന്റെ
മീറ്റിംഗ് കഴിഞ്ഞ് നരിപ്പറ്റ കൃഷ്ണേട്ടന്റെ കാറിലാണ് താംബരം വരെ വന്നത്.വരണവഴിക്ക്
കൃഷ്ണേട്ടന്റെ മകൾ അമ്മുവിനെ ഫാമിലി ഫ്രണ്ടിന്റെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുവരണമായിരുന്നു.അമ്മുവിന്റെ
കൂടെ ഒരു ക്ലാസ്സ്മേറ്റും ഉണ്ടായിരുന്നു.ഈ ഹാരീപ്പോട്ടർ യുഗത്തിൽ ജീവിക്കുന്ന ഏതൊരു
കുട്ടികളേയും പോലെ അവരും കാറിൽ കേറിയതുതൊട്ട് homeworkനെ പറ്റിയും സ്കൂളിനെപ്പറ്റിയും
ആണ് സംസാരിച്ചത്.ഞങ്ങളെ അദ്ഭുതപ്പെടുത്തികൊണ്ട് പെട്ടെന്ന് അവരുടെ സംസാരം തമിഴ് ചരിത്രത്തെപ്പറ്റിയായി.
കൂട്ടുകാരി : Who
was Senguttavan?
അമ്മു: He was a
famous Chera King.
കൂട്ടുകാരി : Who
was Nedunj Cheliyan?
അമ്മു : He was a
famous Pandia King.
കൂട്ടുകാരി : Who
was Raja Raja Chola?
അമ്മു : He was a
famous Chola King.
ആ കുട്ടികളുടെ ചരിത്രബോധത്തെയോർത്ത്
അന്തരംഗം അഭിമാനപൂരിതമായിരിക്കുംബോളാണ് ഒരു ബോംബ് കൂട്ടുകാരിയുടെ dialogue രൂപത്തിൽ
വന്നത്:
Why did they
keep these sort of funny names?its very difficult to pronounce even(:(:(:(:(:
പിന്നീട് സാധാരണപോലെ
അവരുടെ സംസാരം Tom & Jerryയെ പറ്റിയും Robinhood കഥകളെപ്പറ്റിയും ആയി.ഞാൻ താംബരത്തിറങ്ങി
അടുത്ത ട്രയിൻ പിടിച്ചു.ട്രയിനിലിരുന്നു ആലോചിച്ചു………….
എന്തുകൊണ്ട് ഈ കുട്ടികൾക്ക്
നമ്മുടെ പേരുകൾ funny namesഉം Tomഉം Jerryഉം Robinhoodഉം stylish പേരുകളുമായി തോന്നുന്നു??????
വാൽക്കഷ്ണം : പുതിയ
തലമുറയ്ക്ക് appealing ആവാൻ വേണ്ടി കഥകളിയിലെ പേരുകളും Tom എന്നും Jerryന്നും ആക്കേണ്ടിവരുമോ?????????
No comments:
Post a Comment